Cover StoryFrom the EditorNationalNews

കരുണാനിധിയുടെ സംസ്കാരം മറീനയിൽ തന്നെ

കലൈഞ്ജർ കരുണാനിധിയുടെ സംസ്കാരം മറീന ബീച്ചിൽ തന്നെ നടക്കും. ഇത് സംബന്ധിച്ച ഡി എം കെയുടെ ഹർജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. വൈകീട്ട് ആറിനായിരിക്കും സംസ്കാരമാണെന്നു ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. ഇത് സംബന്ധിച്ച സർക്കാരിന്റെ എതിർപ്പ് കോടതി തള്ളി.

കരുണാനിധിയുടെ മൃതദേഹം പൊതുദർശനത്തിനു വച്ച രാജാജി ഹാളിലേക്ക് ആയിരങ്ങൾ ആണ് ഒഴുകി എത്തുന്നത്. “ഡോക്ടർ കലൈഞ്ജർ വാഴ്ക ” എന്ന മുദ്രാവാക്യത്താൽ മുഖരിതമാണ് അന്തരീക്ഷം.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചെന്നൈയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം  പ്രമുഖ നേതാക്കൾ കരുണാനിധിക്ക് ആദരാഞ്ജലികൾ അർപ്പിക്കും. ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിനും ഗോ ബാക്ക് വിളി കേൾക്കേണ്ടി വന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close