LifeMovies

ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്,മോഹൻലാൽ പങ്കെടുക്കും

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് തിരുവനന്തപുരത്ത്.വിവാദങ്ങൾക്കൊടുവിൽ അമ്മ പ്രസിഡണ്ട് മോഹൻലാൽ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.വൈകീട്ട് ആറിന് നിശാഗന്ധിയിലാണ് പരിപാടി.മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ സമർപ്പിക്കുന്നത്.

ജെസി ഡാനിയേൽ പുരസ്കാരം ശ്രികുമാരൻ തമ്പിക്കാണ് നൽകുന്നത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close