Cover StoryFrom the EditorNewsSpecial

മണ്മറഞ്ഞത് രാഷ്ട്രീയവും സിനിമയും സാഹിത്യവും ഉള്ളങ്കയ്യിൽ അമ്മാനമാടിയ ബഹുമുഖ പ്രതിഭ

നാഗപട്ടണം ജില്ലയിലെ തിരുകുവളയിൽ പിന്നാക്ക സമുദായത്തിലാണ് കലൈഞ്ജർ കരുണാനിധിയുടെ ജനനം. പെരിയോർ എന്ന് വിളിക്കുന്ന ഇവി രാമസ്വാമിയുടെ ശിഷ്യനായാണ് പൊതുപ്രവർത്തനം ആരംഭിക്കുന്നത്. 1949ൽ സി എൻ അണ്ണാദുരൈ ഡിഎംകെ സ്ഥാപിച്ചപ്പോൾ അദ്ദേഹത്തിന്റെ കൂടെ ചേർന്ന കരുണാനിധി 1957ൽ എംഎൽഎയായി. 1962ൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ൽ ഡിഎംകെ സർക്കാർ അധികാരത്തിലേറിയപ്പോൾ പൊതുമരാമത്തു മന്ത്രിയായി. 1969ൽ അണ്ണാദുരയുടെ നിര്യാണത്തെ തുടർന്ന് ഡിഎംകെ അധ്യക്ഷനും അതേവർഷം തന്നെ മുഖ്യമന്ത്രിയുമായി.

സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായ കരുണാനിധിയും എം ജി ആറും 1972ലാണ് വഴിപിരിഞ്ഞത്. 1977ൽ ഇന്ദിരാഗാന്ധി പിരിച്ചു വിടുന്നത് വരെ കരുണാനിധി അധികാരത്തിൽ തുടർന്നു. പിന്നീടങ്ങോട്ട് എ ഐ എ ഡി എം കെയുടെ കാലമായിരുന്നു. എം ജി ആറിന്റെ രാഷ്ട്രീയ മുന്നേറ്റവും കരുണാനിധി കണ്ടു.എം ജി ആറിന്റെ മരണശേഷം 1989ലാണ് കരുണാനിധി വീണ്ടും മുഖ്യമന്ത്രി ആകുന്നത്. 1996ലും 2006ലും കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായി. കരുണാനിധി -ജയലളിത പോരാട്ടം പിന്നീട് ചരിത്രം.

രാഷ്ട്രീയം മാത്രം ആയിരുന്നില്ല കരുണാനിധിയുടെ തട്ടകം. കവിയും ചലച്ചിത്രകാരനും തമിഴ് ഭാഷയുടെ ആഴം ഹൃദിസ്ഥമാക്കിയ വാഗ്മി കൂടിയായിരുന്നു. തിരുക്കുറൾ ഉൾപ്പെടെ തമിഴ് ക്ലാസിക്കുകൾ മിക്കതും മനഃപാഠം. മാക്സിം ഗോർക്കിയുടെ മദർ എന്ന നോവലിന്റെ തമിഴ് പരിഭാഷ ഉൾപ്പെടെ ഇരുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. ഇരുപതാം വയസിൽ സിനിമയ്ക്കു തിരക്കഥ എഴുതി. എഴുപതോളം സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close