Cover StoryFrom the EditorNewsWorld

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടി മുങ്ങിയ കോടീശ്വരൻ മെഹുൽ ചോക്‌സിക്ക് ആന്റിഗ്വൻ പൗരത്വത്തിനു വഴിയൊരുക്കിയത് സർക്കാർ ഏജൻസികൾ തന്നെയെന്നതിന്റെ തെളിവ് പുറത്ത്, ചോക്‌സി ആന്റിഗ്വൻ പൗരത്വം നേടിയത് തട്ടിപ്പുകാരനല്ലെന്ന മുംബൈ പോലീസിന്റെയും പാസ്പോർട്ട്‌ അധികൃതരുടെയും സാക്ഷ്യപത്രം നൽകി

പി എൻ ബി തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിക്ക് ആന്റിഗ്വൻ പൗരത്വം നേടാൻ സർക്കാർ ഏജൻസികളുടെ  സഹായം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. സെബിയൊ സിബിഐയോ ചോക്‌സിയുടെ പൗരത്വ അപേക്ഷയെ എതിർത്തില്ലെന്നു ആന്റിഗ്വ ആൻഡ് ബർബുഡ വ്യക്തമാക്കി. ചോക്‌സിയുടെ പൗരത്വം വിവാദമായ സാഹചര്യത്തിൽ ആന്റിഗ്വാസ് സിറ്റിസൺഷിപ് ബൈ ഇൻവെസ്റ്റ്മെന്റ് യൂണിറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ചോക്‌സിക്ക് ഇന്ത്യൻ അധികൃതരിൽ നിന്ന് സഹായം ലഭിച്ച കാര്യം വ്യക്തമാകുന്നത്.

2017 മെയ് മാസത്തിൽ പൗരത്വത്തിനു അപേക്ഷിക്കുമ്പോൾ ചോക്‌സി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നുവെന്നു ആന്റിഗ്വ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ചോക്‌സിക്ക് മറ്റ് അയോഗ്യതകൾ ഇല്ലെന്ന് മുംബൈ പാസ്പോർട് കേന്ദ്രവും സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും ആന്റിഗ്വ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close