Cover StoryKeralaNews

കമ്പകക്കാനം കൂട്ടക്കൊല :മൂന്ന് പേർ പിടിയിൽ

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പോലീസിന്റെ കസ്റ്റഡിയിൽ. പാങ്ങോട് നിന്ന് ഷിബു, ഇർഷാദ്, റിട്ടയേർഡ് അസിസ്റ്റന്റ് കമാൻഡൻറ് രാജശേഖരൻ എന്നിവരാണ് പിടിയിലായത്.

കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് സൂചനകൾ ലഭിച്ചിരുന്നു. കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരാണ് ഞായറാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത് സംഭവം പുറത്തറിഞ്ഞത് ബുധനാഴ്ചയാണ്.

മോഷണമാണോ മന്ത്രവാദം സംബന്ധിച്ച തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൃഷ്ണന്റെ വീട്ടിൽ നിന്ന് 30 പവനോളം സ്വർണം നഷ്ടമായതായി ബന്ധുക്കൾ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close