Cover StoryLifeMovies

റിലീസിന് മുമ്പ് 25 കോടി വാരി കായംകുളം കൊച്ചുണ്ണി?

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് സിനിമകളിൽ ഒന്നാണ് റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ മോഹൻലാലും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. പ്രിയ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയവരും സിനിമയിലുണ്ട്.

40 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നാണ് റിപ്പോർട്ട്‌. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ നിർമാതാക്കൾക്ക് 25 കോടി ലഭിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്‌. ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലേക്കുള്ള മൊഴിമാറ്റ അധികാരവും മ്യൂസിക് വിറ്റുപോയതുമൊക്കെയായാണ് 25 കോടി ലഭിച്ചിരിക്കുന്നത്. ആഗസ്റ്റ് രണ്ടാം വാരമാണ് ചിത്രത്തിന്റെ റിലീസ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close