Cover StoryFrom the EditorNationalNews

ലോകസഭ തെരഞ്ഞെടുപ്പോടെ സോണിയക്കും രാഹുലിനുമൊപ്പം പ്രിയങ്കയും സജീവ രാഷ്ട്രീയത്തിൽ, മുതിർന്ന നേതാക്കളുമായി പ്രിയങ്ക ചർച്ച നടത്തി

കോൺഗ്രസിനു തന്ത്രം മെനയാൻ ഇനി പ്രിയങ്കാ ഗാന്ധിയും. ലോക്സഭാ തെരഞ്ഞെടുപ്പോടെ പ്രിയങ്കയും രാഷ്ട്രീയത്തിൽ സജീവമായിറങ്ങുമെന്നാണ് റിപ്പോർട്ട്‌. വിവിധ നേതാക്കളുമായി പ്രിയങ്ക ചർച്ച നടത്തി.

യുവ വോട്ടർമാരെ ആകർഷിക്കാൻ പ്രിയങ്കക്കാവുമെന്നാണ് വിലയിരുത്തൽ. 2019ൽ കന്നിവോട്ട് ചെയ്യുന്ന 15 കോടി യുവാക്കൾ ഉണ്ടെന്നാണ് കോൺഗ്രസ്‌ സർവേയുടെ കണ്ടെത്തൽ. ഈ പശ്ചാത്തലത്തിൽ ഇവരുമായി നേരിട്ട് സംവേദിക്കാനാണ് കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്.

പരമാവധി യുവാക്കളെ നേരിൽ കണ്ട് അവരുടെ പ്രതീക്ഷകൾ വിലയിരുത്തിയാണ് കോൺഗ്രസ്‌ തന്ത്രങ്ങൾ മെനയുക. ഇതിന് നേതൃത്വം നൽകുക പ്രിയങ്ക ഗാന്ധിയായിരിക്കും. ഡൽഹിയിലെ കോൺഗ്രസ്‌ വാർ റൂം നിയന്ത്രിക്കുക ജയറാം രമേശും ടെക്കി ദീപക് മിശ്രയും ആയിരിക്കും. ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും അക്കാഡമീഷ്യൻ കൂടിയായ എംപി രാജീവ്‌ ഗൗഡയും സംരംഭകൻ വിജയ് മഹാജനും നേതൃത്വം നൽകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close