NEWS

ജോമോൻ ഡ്രൈവിംഗ് സീറ്റില്‍നിന്ന് എഴുന്നേറ്റ് നൃത്തം ചെയ്ത് അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്:വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സീറ്റില്‍നിന്ന് എഴുന്നേറ്റ് നൃത്തം ചെയ്ത് അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
അതേസമയം ഈ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂനെയില്‍ വെച്ചുള്ളതാണെന്ന് ജോമോന്‍ പോലീസിനോട് പറഞ്ഞു.
സീറ്റില്‍നിന്ന് എഴുന്നേറ്റ് നിന്നും നൃത്തം ചെയ്തും അപകടകരമായി ബസോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സീറ്റിന്‍റെ വശത്തുനിന്നുകൊണ്ട് ഡാന്‍സ് കളിച്ചാണ് ജോമോന്‍ ബസോടിക്കുന്നത്. ബസിന്‍റെ ആക്സിലേറ്റര്‍, ക്ലച്ച്‌, ബ്രേക്ക് എന്നിവയൊന്നും ഈ സമയം ജോമോന്‍റെ നിയന്ത്രണത്തിലല്ലയെന്നും വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്.
അതേസമയം, വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓ വിശദമായ റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്താണ് 18 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റല്‍ പുനരാവിഷ്കരണവും റിപ്പോര്‍ട്ടിന് ഒപ്പം ചേര്‍ത്തിട്ടുണ്ട്.

Back to top button
error: