BusinessCover StoryFrom the EditorNews

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു,അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനം വർധന, ഭവന -വാഹന വായ്പാ പലിശനിരക്ക് കൂടും

റിസർവ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു.അടിസ്ഥാന നിരക്കുകളിൽ കാൽ ശതമാനം വർധനയാണ് വരുത്തിയിരിക്കുന്നത്.ഭവന -വാഹന വായ്പാ പലിശനിരക്ക് കൂടും.

നിരക്കുകളിൽ വർധന വരുത്തുന്നത് ഇത് തുടർച്ചയായ രണ്ടാം തവണയാണ്. റിപ്പോ നിരക്ക് 6.5ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും ആയും ഉയരും. പണപ്പെരുപ്പം വർദ്ധിക്കുന്നതിൽ റിസർവ് ബാങ്ക് ആശങ്ക രേഖപ്പെടുത്തി.

2013 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് തുടരെ തുടരെ റിസർവ് ബാങ്ക് നിരക്കുകൾ കൂട്ടുന്നത്. റീപ്പോ നിരക്ക് എന്നാൽ റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് കടം കൊടുക്കുമ്പോഴുള്ള പലിശനിരക്ക് ആണ്. റിവേഴ്‌സ് റിപ്പോ നിരക്ക് എന്നാൽ ബാങ്കുകളിൽ നിന്ന് റിസർവ് ബാങ്ക് കടം വാങ്ങുമ്പോൾ ഉള്ള പലിശ നിരക്ക് ആണ് .റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടുമ്പോൾ സാധാരണ നിലയിൽ ബാങ്കുകൾ അധികഭാരം ഉപഭോക്താക്കളുടെ മേൽ കെട്ടിവക്കുകയാണ് പതിവ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close