NEWS

പതിനാലുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍ 

കൊല്ലം: ചടയമംഗലത്ത് പതിനാലുകാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍.

കടയ്ക്കല്‍ ആല്‍ത്തറമൂട് ആശ ഭവനില്‍ മുരുകനാണ് പിടിയിലായത്.

 

പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മുരുകന്‍ പെണ്‍കുട്ടിയുമായി വാഹനത്തില്‍ കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കുട്ടിയുടെ ബന്ധുകളെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ ബന്ധുകള്‍ നല്കിയ പരാതിയില്‍ കേസെടുത്ത ചടയമംഗലം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പ് ചുമത്തി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: