Cover StoryFrom the EditorNationalNews

ലോകസഭ തെരഞ്ഞെടുപ്പിൽ വാരണസിയിൽ മോഡിയെങ്കിൽ എതിരാളി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെന്നു റിപ്പോർട്ട്‌, ഉത്തർപ്രദേശിൽ എസ്പി -ബിഎസ്പി -കോൺഗ്രസ്‌ സീറ്റ്‌ ധാരണ

പ്രിയങ്ക ഗാന്ധി ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന. മൂന്ന് സാധ്യതകൾ ആണ് സീറ്റ്‌ സംബന്ധിച്ചു പ്രിയങ്കയുടെ മുന്നിലുള്ളത്. നിലവിൽ സോണിയ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന റായ്‌ബറേലി, രാഹുൽ പ്രതിനിധാനം ചെയ്യുന്ന അമേത്തി അല്ലെങ്കിൽ മോഡിക്കെതിരെ വാരാണസി.

സോണിയ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അതേസമയം രാഹുൽ റായ്‌ബറേലിയിലേക്കു മാറുമെന്നും പ്രിയങ്ക അമേത്തിയിൽ മത്സരിക്കുമെന്നും വാർത്തയുണ്ട്. എന്നാൽ ഇതിനേക്കാളൊക്കെ ചൂടുള്ള വാർത്ത നരേന്ദ്രമോഡിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത ഉണ്ടെന്നുള്ളതാണ്.

കഴിഞ്ഞ തവണ അരവിന്ദ് കേജരിവാൾ വാരണാസിയിൽ മത്സരിച്ചിരുന്നു. പ്രിയങ്കയെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയാക്കാനുള്ള ചിന്തകൾ ആണുള്ളത്. മോഡിക്കെതിരെ നിലവിൽ രാഷ്ട്രീയത്തിൽ സജീവമായ വലിയ നേതാക്കൾ മത്സരിക്കാൻ മടിക്കുന്ന സാഹചര്യത്തിൽ ആണ് പ്രിയങ്കയെ പരിഗണിക്കുന്നത്.

അതേസമയം സീറ്റുകളുടെ എണ്ണം സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഏകദേശ ധാരണയായി. ജയിച്ചതും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത മണ്ഡലങ്ങളിൽ അതാത് പാർട്ടികൾക്ക് മത്സരിക്കാം. അങ്ങിനെയാണെങ്കിൽ കോൺഗ്രസിന് എട്ടു സീറ്റുകൾ ആണ് ലഭിക്കുക .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close