Cover StoryFrom the EditorNationalNews

റാഫേൽ ഇടപാടിൽ കോടികളുടെ അഴിമതി, മോഡിയെ ലക്ഷ്യം വെച്ച് ആന്റണി

റഫേൽ യുദ്ധവിമാന ഇടപാടിന്റെ വിവരങ്ങൾ പുറത്തു വിടാനാകില്ല എന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കോൺഗ്രസ്‌ രംഗത്ത്. റഫേൽ ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും വ്യാജ പ്രസ്താവന നടത്തി രാജ്യത്തെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചുവെന്നു മുൻ പ്രതിരോധമന്ത്രി എ കെ ആന്റണി ആരോപിച്ചു. ഇടപാട് സ്വകാര്യ കമ്പനിക്കു കൈമാറാൻ സുരക്ഷാകാര്യ മന്ത്രിതല സമിതിയെ പോലും മറികടന്ന് മോഡി സ്വന്തം നിലയിൽ തീരുമാനം എടുത്തെന്നും ആന്റണി ചൂണ്ടിക്കാട്ടി.

2008ൽ ഫ്രാൻസുമായി പ്രതിരോധമേഖലയിൽ ഒപ്പിട്ട കരാർ ആണ് ബിജെപി സഭയിൽ ഹാജരാക്കിയത്. എന്നാൽ 2008ൽ റഫേലിനെ തെരെഞ്ഞെടുത്തിട്ടു പോലും ഉണ്ടായിരുന്നില്ല. 2012ലാണ് റഫേലിനെ തെരഞ്ഞെടുക്കുന്നത്. ഇടപാട് തുകയിൽ ധാരണയിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപ്പായില്ല. 126 റഫേൽ വിമാനങ്ങൾക്കാണ് യു പി എ സർക്കാരിന്റെ കരാർ. വിമാനം വികസിപ്പിക്കുന്നതിന് സാങ്കേതിക വിദ്യ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനം ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് കൈമാറാനും ധാരണയുണ്ടായിരുന്നു. എന്നാൽ ബിജെപി സർക്കാർ വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചു. സാങ്കേതിക കൈമാറ്റം ഒഴിവാക്കുകയും ചെയ്തെന്നു ആന്റണി പറഞ്ഞു.

യു പി എ സർക്കാർ ധാരണയിൽ എത്തിയതിനേക്കാൾ ഭീമമായ തുകയ്ക്കാണ് മോഡി സർക്കാർ റഫേൽ ഇടപാടിന് സമ്മതിച്ചത്. റഫേൽ ഇടപാടിന്റെ വില പുറത്തു വിടുന്നതിൽ കുഴപ്പമില്ല എന്ന് ഫ്രാൻസ് അറിയിച്ചിട്ടും മോഡിയും സംഘവും അതിന് തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്നും ആന്റണി ആരോപിച്ചു. വിമാന നിർമാണം എഛ് എൽ എല്ലിൽ നിന്നെടുത്തു മാറ്റി ഈ മേഖലയിൽ മുൻപരിചയം ഇല്ലാത്ത സ്വകാര്യ കമ്പനിക്കു കൈമാറിയതിൽ കോടികളുടെ അഴിമതിയുണ്ടെന്നും ആന്റണി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close