Breaking NewsNEWS

ഡോളറിന് 82.33 രൂപ; കൂപ്പുകുത്തി ഇന്ത്യന്‍ കറന്‍സി

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല താഴ്ചയില്‍. 82.33 ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറു പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.

82.19നാണ് രൂപ ഇന്നു വ്യാപാരം തുടങ്ങിയത്. മിനിറ്റുകള്‍ക്കകം തന്നെ മൂല്യം ഇടിയുകയായിരുന്നു.

ഇന്നലെയാണ് രൂപ ഡോളറിനെതിരേ ചരിത്രത്തില്‍ ആദ്യമായി 82 നു മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവാണ് ഇന്നലെയുണ്ടായത്.

ഡോളര്‍ കരുത്താര്‍ജിച്ചതോടെ ലോകത്തെ ഒട്ടുമിക്ക കറന്‍സികളും ഇടിവിലാണ്.

 

 

 

 

Back to top button
error: