Cover StoryNationalNews

പ്രധാനമന്ത്രി താങ്കൾക്കെന്റെ കണ്ണിൽ നോക്കാനാവില്ല, റാഫേൽ ഇടപാടിൽ നരേന്ദ്രമോഡിയെ പിച്ചിച്ചീന്തി രാഹുൽ ഗാന്ധി

റാഫേൽ ഇടപാടിൽ പ്രാധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. അവിശ്വാസപ്രമേയ ചർച്ചയിലാണ് രാഹുൽ ആഞ്ഞടിച്ചത്. റഫേൽ ഇടപാടിൽ അഴിമതി ഉണ്ടെന്നു രാഹുൽ തുറന്നടിച്ചു.

“റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി രഹസ്യ കരാർ ഉണ്ടെന്നായിരുന്നു പ്രതിരോധമന്ത്രി പറഞ്ഞിരുന്നത്. ഞാൻ വ്യക്തിപരമായി തന്നെ ഫ്രഞ്ച് പ്രസിഡന്റുമായി സംസാരിച്ചു. അങ്ങിനെ ഒരു രഹസ്യ കരാർ ഇല്ല എന്നാണ് അദ്ദേഹം വ്യക്തമായി പറഞ്ഞത്. ”

“ഞാൻ പ്രസംഗിക്കാൻ എണീറ്റപ്പോൾ പ്രധാനമന്ത്രിയുടെ ചുണ്ടിൽ ചിരി വിരിയുന്നത് കണ്ടു. പക്ഷെ ആ ചിരിയിൽ ഒരു വെപ്രാളം കണ്ടു. അദ്ദേഹത്തിന് എന്റെ കണ്ണിൽ നോക്കാനാകില്ല. പ്രധാനമന്ത്രി സത്യസന്ധനല്ല എന്നാണത് തെളിയിക്കുന്നത്. ”

“പ്രതിരോധമന്ത്രി കളവ് പറയുന്നു. ഫ്രഞ്ച് സർക്കാരും ഇന്ത്യൻ സർക്കാരും തമ്മിൽ യാതൊരു രഹസ്യ കരാറും ഇല്ല എന്നതാണ് യാഥാർഥ്യം. “രാഹുൽ വ്യക്തമാക്കി.

മോഡി സർക്കാർ ന്യൂനപക്ഷങ്ങളെയും ദളിതരെയും സ്ത്രീകളെയും വഞ്ചിച്ചുവെന്നും രാഹുൽ പറഞ്ഞു. യുവാക്കളെ മോഡി വഞ്ചിച്ചുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close