IndiaNEWS

കേന്ദ്ര സർക്കാർ പ്രവാസി വോട്ടവകാശം നടപ്പിലാക്കുന്നു, തെരഞ്ഞെടുപ്പ് കമ്മീഷനുമായി വിശദചര്‍ച്ചയെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു

പ്രവാസി വോട്ടവകാശം ഉൾപ്പെടെയുള്ള പരിഷ്ക്കരണം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്ത് മാറുന്ന സമയത്തിനും സാഹചര്യത്തിനും അനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ വിശദമായ റിപ്പോർട്ട് നൽകണമെന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികതയെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തെ സി.പി.എം എതിർത്തു. രാഷ്ട്രീയ പാർട്ടികളുടെ അവകാശങ്ങൾക്ക് മുകളിലുള്ള കൈകടത്തലാണ് ഈ നിർദ്ദേശമെന്നും തെരഞ്ഞെടുപ്പിലെ പണാധിപത്യത്തെയാണ് നിയന്ത്രിക്കേണ്ടതെന്നും സിപിഎം പിബി അംഗം എ വിജയരാഘവന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പ്രായോഗികത സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട് നൽകണമെന്ന നിർദ്ദേശത്തിൽ കോൺഗ്രസ്, ആർ ജെ ഡി, ഡി എം കെ തുടങ്ങിയപാർട്ടികളും എതിർപ്പറിയിച്ചു. പ്രവാസി വോട്ടവകാശം, ഓൺലൈൻ വോട്ടിംഗ്, എക്‌സിറ്റ് -അഭിപ്രായ സർവേ എന്നിവയെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ തുടങ്ങിയ 80 ഓളം പരിഷ്‌ക്കരണ നിർദ്ദേശങ്ങളാണ് സർക്കാരിന് മുമ്പിലുള്ളത്.

Back to top button
error: