NEWS

ഗവിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു

പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു.

അരണ മുടിയില്‍ തുടര്‍ച്ചയായി മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ വിലക്ക് ഏര്‍പെടുത്തിയത്. മണ്ണിടിച്ചില്‍ ഉണ്ടായിടത്ത് താത്ക്കാലിക വേലി നിര്‍മ്മിച്ച ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.

 

 

അതേസമയം മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്ത ആളുകള്‍ക്ക് മാത്രമാണ് ഗവിയിലേക്ക് പോകാന്‍ അനുമതി ഉണ്ടാവുക.നിയന്ത്രിതമായിട്ടായിരിക്കും ഗവിയിലേക്ക് ആളുകളെ കടത്തിവിടുക എന്ന് അതികൃതര്‍ അറിയിച്ചു. ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയില്‍ നിന്നും പുതുതായി ഒരു കെഎസ്‌ആര്‍ടിസി സര്‍വീസ് കൂടി ആരംഭിച്ചിട്ടുമുണ്ട്.

Back to top button
error: