CrimeNEWS

ചങ്ങനാശേരി ദൃശ്യം മോഡല്‍ കൊലപാതകം: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം കാരണമായി, രണ്ടുപേര്‍ കൂടി പിടിയില്‍

കോട്ടയം: ചങ്ങനാശ്ശേരിയിലെ ദൃശ്യം മോഡല്‍ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെയാണ് കോയമ്പത്തൂരില്‍നിന്ന് പോലീസ് പിടികൂടിയത്.

കൃത്യം നടത്താന്‍ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ സഹായിച്ചവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ എത്തിച്ച പ്രതികളുമായി പോലീസ് വ്യാഴാഴ്ച തെളിവെടുപ്പും നടത്തി.

കഴിഞ്ഞ ശനിയാഴ്ചയാണ് ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന് സമീപം എ.സി.കോളനി ഭാഗത്തുള്ള മുത്തുകുമാറിന്റെ വാടകവീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ആര്യാട് മൂന്നാം വാര്‍ഡ് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാര്‍ (ബിന്ദുമോന്‍-42) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കേസിലെ മുഖ്യപ്രതിയായ മുത്തുകുമാറിനെ പോലീസ് പിടികൂടി.

കൊല്ലപ്പെട്ട ബിന്ദുകുമാറിന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണ് കൊലയ്ക്കുപിന്നിലെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

Back to top button
error: