Cover StoryFrom the EditorNationalNews

ഉമ്മൻചാണ്ടിയുടെ ദൗത്യം ഫലിച്ചു,കിരൺകുമാർ റെഡ്ഡി കോൺഗ്രസിൽ

ആന്ധ്ര മുൻമുഖ്യമന്ത്രി കിരൺകുമാർ റെഡ്ഡി കോൺഗ്രസിൽ.നാല് വർഷത്തിന് ശേഷമാണ് കിരൺകുമാർ റെഡ്ഡി കോൺഗ്രസിലെത്തുന്നത്.കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല ഇക്കാര്യം പ്രഖ്യാപിച്ചു.

“കിരൺകുമാർ റെഡ്ഡിയും അനുയായികളും ഇനി കോൺഗ്രസിൽ പ്രവർത്തിക്കും.പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം ചർച്ച നടത്തി.”സുർജേവാല വ്യക്തമാക്കി.

ആന്ധ്രയുടെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,ആന്ധ്ര കോൺഗ്രസ് അധ്യക്ഷൻ രഘുവീര റെഡ്ഡി മുൻകേന്ദ്രമന്ത്രി പളളം രാജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയില്ലെങ്കിൽ ആന്ധ്രക്ക് നീതി ലഭിക്കില്ലെന്ന് കിരൺകുമാർ റെഡ്ഡി പറഞ്ഞു.കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകുമെന്ന ഉമ്മൻചാണ്ടിയുടെ പ്രഖ്യാപനത്തിന് വൻവരവേൽപ്പാണ് ലഭിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close