Cover StoryNationalNews

മാറ്റി വെച്ച ഇന്ത്യ യുഎസ് ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറില്‍;ജമ്മു കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍

ദില്ലി:മാറ്റി വെച്ച ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷിചര്‍ച്ച സെപ്റ്റംബറില്‍ നടക്കും. ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഇന്ത്യയും യുഎസും തമ്മിലുള്ള നിര്‍ണ്ണായകമായ ഉഭയകക്ഷി ചര്‍ച്ച നടക്കേണ്ടിയിരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമസ്വരാജും നിര്‍മ്മല സീതാരാമനും യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കല്‍ പോംപെയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമായായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ഒഴിവാക്കാനാകാത്ത കാരണങ്ങള്‍ കൊണ്ട് ചര്‍ച്ച മാറ്റിവെക്കുന്നതായായിരുന്നു യുഎസിന്റെ വിശദീകരണം. ഈ ചര്‍ച്ചയാണ് സെപ്റ്റംബറില്‍ നടത്താന്‍ ഇപ്പോള്‍ യുഎസ് സമ്മതിച്ചിരിക്കുന്നത്.

പ്രതിരോധ സഹകരണം അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ചയാകുക. റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ച നിര്‍ണ്ണായക ഘട്ടത്തിലാണെന്നെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.എന്നാല്‍ കരാര്‍ പ്രാബല്യത്തിലാകാന്‍ 4 വര്‍ഷത്തോളം സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ജമ്മു കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കശ്മീലെത്തിയാലെ സൈന്യത്തിന്റെ നടപടികള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. യുഎൻ ആദ്യമായാണ് കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോർട്ട് പുറത്തിറക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close