Cover StoryLifeSpecial

ഹിമാദാസിന്‍റെ ഇംഗ്ലീഷിനെ പരിഹസിച്ച അത്ലറ്റിക് ഫെഡറേഷൻ മാപ്പു പറഞ്ഞു

ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ യശസ് മാനത്തോളം വളർത്തിയ ഹിമാ ദാസിനെ അപമാനിച്ച അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഒടുവിൽ മാപ്പ് പറഞ്ഞു.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മാപ്പപേക്ഷ.

അണ്ടർ 20 ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ സെമിഫൈനൽ മത്സരത്തിന് ശേഷമാണ് ഹിമയുടെ വീഡിയോ പങ്കുവെച്ച് അത്ലറ്റിക് ഫെഡറേഷൻ ഹിമയുടെ ഇംഗ്ലീഷിനെ പരിഹസിച്ചത്.

സമൂഹമാധ്യമങ്ങളിൽ കടുത്ത രോഷമാണ് ഇതിനെതിരെ ഉണ്ടായത്.ഇതിനെ തുടർന്നാണ് മാപ്പപേക്ഷ.”തങ്ങളുടെ ഒരു ട്വീറ്റ് നിങ്ങളെ ഓരോരുത്തരെയും വേദനിപ്പിച്ചതില്‍ രാജ്യത്തോട് മാപ്പു ചോദിക്കുന്നു.. ആ ട്വീറ്റിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം തങ്ങളുടെ താരത്തിന് ഉള്ളിലോ ഗ്രൗണ്ടിലോ ഉള്ള ഒരു പ്രതിസന്ധി പോലും പിന്നോട്ടടിച്ചില്ല എന്നു തുറന്നുകാട്ടാനായിരുന്നു. ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ആ താരത്തിന്റെ മനസാന്നിധ്യം അറിയിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി മാപ്പ് ചോദിക്കുന്നു, ആ ട്വീറ്റ് ചിലരെയെങ്കിലും ദേഷ്യം പിടിപ്പിച്ചതിന് ..ജയ് ഹിന്ദ്, ഹിമയ്ക്ക് എല്ലാ ആശംസകളും..”

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close