Cover StoryLifeSpecial

ആദ്യം ബന്ധുവായ സ്ത്രീ പിന്നീട് അധ്യാപിക,ലൈംഗിക പീഡനത്തിൽ മനംനൊന്ത് ദയാവധത്തിന് രാഷ്ട്രപതിക്ക് യുവാവിന്‍റെ കത്ത്

ലൈംഗിക പീഡനത്തിൽ മനം നൊന്ത യുവാവ് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു.24കാരനായ തനിക്ക് ലൈംഗിക പീഡനത്തിന്‍റെ ഇരയായതിലെ അപമാനം താങ്ങാനാവുന്നില്ലെന്നാണ് യുവാവിന്‍റെ അഭ്യർത്ഥന.ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലാക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.ബുധനാ‍ഴ്ചയാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

എട്ട് വയസുളളപ്പോ‍ഴാണ് ഈ യുവാവ് ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്.ബന്ധുവായ സ്ത്രീയാണ് അന്ന് പീഡിപ്പിച്ചത്.പിന്നീട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ അധ്യാപികയും പീഡിപ്പിച്ചു.ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും പൊലീസിൽ പരാതി നൽകാൻ അവർ തയ്യാറായില്ല.

ഇപ്പോൾ ബയോടെക്നോളജി ബിരുദധാരിയാണ് യുവാവ്.ലൈംഗിക ചൂഷണത്തിന്‍റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്നും മരിക്കാൻ അനുവദിക്കണമെന്നുമാണ് യുവാവിന്‍റെ നിലപാട്.ആത്മഹത്യക്കില്ലെന്നും വേദനയില്ലാതെ മരിക്കാൻ അനുവദിക്കണമെന്നും യുവാവ് കത്തിൽ അഭ്യർത്ഥിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close