Cover StoryNationalNews

ലോക് സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നീക്കങ്ങൾ ശക്തമാക്കി പ്രധാനമന്ത്രിയുടെ ഓഫിസ്;സംസ്ഥാനങ്ങളില്‍ തയാറാകുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍,ഓഫിസ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം

ദില്ലി: സംസ്ഥാനങ്ങളില്‍ തയാറാകുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍, പ്രധാനമന്ത്രിയുടെ ഓഫിസ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യേണ്ടതും ശിലാസ്ഥാപനം നടത്തേണ്ടതുമായ പദ്ധതികളുടെ പട്ടിക തയാറാക്കുകയാണു ലക്ഷ്യം.

പദ്ധതികളുടെ നിര്‍മാണച്ചെലവ്, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം, ലഭ്യമായ അനുമതികള്‍ തുടങ്ങിയ വിവരങ്ങളാണു നല്‍കേണ്ടത്.

റോഡ് വികസനം, റെയില്‍വേ, വ്യോമയാനം, പാര്‍പ്പിടം, നഗരവികസനം തുടങ്ങി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു മുന്‍ഗണന. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ പദ്ധതികള്‍ക്കു തുടക്കമിടുകയാണു ലക്ഷ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close