Cover StorySports

അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന് സർക്കാർ സഹായം

ജന്മനാ അംഗപരിമിതനായ അന്താരാഷ്ട്ര കായികതാരം ജോബി മാത്യുവിന്  3 ലക്ഷം രൂപ നൽകുവാൻ കായിക മന്ത്രി എ.സി മൊയ്തീൻ  നിർദ്ദേശം നൽകി. പരിശീലനത്തിന  ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോബി മാത്യു കായിക മന്ത്രിക്ക് ഇന്ന് രാവിലെ  നിവേദനം നൽകിയിരുന്നു . ഉടൻ തന്നെ കായികവികസന നിധിയിൽ നിന്ന്   കായിക താരത്തിന് 3 ലക്ഷം രൂപ അനുവദിക്കുവാൻ മന്ത്രി ബന്ധപ്പെട്ടവർക്ക്  നിർദ്ദേശം നൽകുകയായിരുന്നു. 2017 ലോക ഡ്വാർഫ് ഒളിംമ്പിക്‌സിൽ പവർലിഫ്റ്റിംങ്,  ബാഡ്മിന്റ്ൺ ഡബിൾസ്, ഷോട്ട് പുട്ട്, ജാവലിൻ, ഡിസ്‌കസ് തുടങ്ങിയ മത്സരങ്ങളിൽ ജോബി മാത്യു മെഡലുകൾ നേടിയിട്ടുണ്ട്.25 വർഷമായിട്ടുള്ള ജോബിയുടെ കായികമേഖലയിലെ മികവിനും, തുടർ പരിശീലനത്തിനുമാണ് 3 ലക്ഷം രൂപ അനുവദിക്കുന്നതെന്ന് കായികമന്ത്രി എ.സി മൊയ്തീൻപറഞ്ഞു
Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close