Cover StoryKeralaNews

എ ഡി ജി പിയുടെ മകൾക്കെതിരെയുള്ള കേസ്‌ റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി

പോലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ച കേസിൽ എ ഡി ജി പി സുധീഷ്‌കുമാറിന്റെ മകൾക്കെതിരെ ഫയൽ ചെയ്ത കേസ്‌ റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെ. സ്നിക്തയുടെ ഹർജി ഗവാസ്കറുടെ ഹർജിക്കൊപ്പം കേൾക്കാനായി ഏത് ബെഞ്ച് വേണമെന്ന് തീരുമാനിക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

പോലീസ് ഡ്രൈവറെ താൻ മർദിച്ചിട്ടില്ലെന്നും കേസ്‌ റദ്ദാക്കണം എന്നുമാണ് സ്നിക്ത കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ വൈദ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ്‌ റദ്ദാക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.

ഈ നിലപാടല്ല സർക്കാരിന് ഗവാസ്കറിന്റെ കേസിൽ ഉള്ളത് എന്ന് സ്നിക്തയുടെ വക്കീൽ വാദമുയർത്തി. ഒരേ സംഭവത്തിലെ രണ്ട് കേസിൽ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ കഴിയുമെന്നും വക്കീൽ ചോദിച്ചു. എന്നാൽ രണ്ടു ഹർജികളും ഒന്നിച്ചു കേൾക്കട്ടെ എന്ന് സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് ഇരു കേസുകളും ഒന്നിച്ചു പരിഗണിക്കട്ടെയെന്നു ഹൈക്കോടതി തീരുമാനിച്ചത്. ഏത് ബെഞ്ച് വേണമെന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close