Cover StoryFrom the EditorNationalNews

ബിജെപി ഇനിയും അധികാരത്തിൽ എത്തിയാൽ ഇന്ത്യ ‘ഹിന്ദു പാകിസ്ഥാൻ’ ആകുമെന്ന് ശശി തരൂർ

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാൻ’ ആകുമെന്ന് കോൺഗ്രസ്‌ എംപി ശശി തരൂർ. ബിജെപി വിജയിച്ചാൽ ഭരണഘടന തന്നെ പൊളിച്ചെഴുതും. ന്യുനപക്ഷങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കപ്പെടുമെന്നും ശശി തരൂർ പറഞ്ഞു.

ഭരണഘടന ഹിന്ദു രാഷ്ട്രത്തിൽ അധിഷ്ഠിതമാക്കാനാണ് ബിജെപി പദ്ധതി. ന്യൂനപക്ഷങ്ങൾക്കുള്ള സമത്വം എടുത്തു കളയും. മഹാത്മാ ഗാന്ധിയും ജവഹർ ലാൽ നെഹ്രുവും സർദാർ പട്ടേലും മൗലാനാ ആസാദും നേടിത്തന്ന സ്വാതന്ത്ര്യമാകില്ല ബിജെപി നൽകുകയെന്നും ശശി തരൂർ പറഞ്ഞു. തിരുവനതപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close