Cover StoryFrom the EditorNationalNews

നിതീഷ്- അമിത്ഷാ കൂടിക്കാ‍ഴ്ച ഇന്ന്,സീറ്റ് വിഭജനം ചർച്ചാവിഷയം

ബിഹാറിൽ സഖ്യം തുടരണോ എന്ന് തീരുമാനിക്കാൻ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ബിജെപി അധ്യക്ഷൻ അമിത് ഷായുമായി ചർച്ച നടത്തും.ബിജെപിയുടെ ഓഫർ എന്തെന്ന് വ്യക്തമായതിനു ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പിൽ സഖ്യത്തെ കുറിച്ച് ആലോചിക്കൂവെന്ന് നിതീഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബിജെപിയുമായി ജെഡിയു ക‍ഴിഞ്ഞ വർഷം സഖ്യമുണ്ടാക്കിയതിന് ശേഷം ആദ്യമായാണ് അമിത് ഷാ ബിഹാറിൽ എത്തുന്നത്.2019ലെ പൊതു തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമാണ് ഇപ്പോ‍ഴത്തെ വിഷയം.ലോകസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബിജെപിയേക്കാൾ സീറ്റ് വേണമെന്നതാണ് ജെഡിയു ആവശ്യം.സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാവാൻ സാധ്യതയില്ല.എന്നാൽ ഐക്യം ശക്തമാണെന്ന പ്രഖ്യാപനം ഉണ്ടാകാൻ ഇടയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close