Cover StoryLifeSpecial

മമ്മൂക്കയെ കണ്ടപ്പോ‍ഴാണ് ദുൽഖറിന് ഇത്രയും ലാളിത്യം എവിടെ നിന്ന് കിട്ടിയതെന്ന് മനസിലായത്:ആൻസൻ പോൾ

അബ്രഹാമിന്‍റ സന്തതികൾ എന്ന സിനിമ ആൻസൻ പോൾ എന്ന നടന് പുതുജീവൻ നൽകി.അബ്രഹാമിന്‍റെ സന്തതികളിലെ തന്‍റെ റോളിന് ലഭിച്ച വരവേൽപ്പ് പ്രതീക്ഷക്കപ്പുറമാണെന്ന് ആൻസൻ പോൾ പറയുന്നു.മമ്മൂട്ടിയുടെ സഹോദര കഥാപാത്രമാകാൻ ക‍ഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും ആൻസൻ പോൾ വ്യക്തമാക്കുന്നു.

ചെറുപ്പം മുതൽ താൻ മമ്മൂട്ടി ആരാധകനായിരുന്നു.അടുത്തറിഞ്ഞപ്പോൾ അത് ബഹുമാനമായി.ഒരു സൂപ്പർ ഹീറോയായാണ് ഇപ്പോൾ താൻ മമ്മൂട്ടിയെ കാണുന്നത്.തുടക്കത്തിൽ തനിക്ക് ടെൻഷനുണ്ടായിരുന്നെങ്കിലും മമ്മൂട്ടി ഇടപെട്ട് അത് മാറ്റി.

പുറത്ത് നിന്ന് നോക്കുമ്പോ‍ഴുളള വ്യക്തിയല്ല മമ്മൂട്ടി.ചെറിയ കുട്ടിയെ പോലെ നിഷ്കളങ്കനാണ് മമ്മൂട്ടി.നല്ലവണ്ണം തമാശ പറയുന്നയാൾ.മമ്മൂക്കയെ കണ്ടപ്പോ‍ഴാണ് ദുൽഖറിന് പെരുമാറ്റത്തിലെ ലാളിത്യം എവിടെ നിന്നാണ് കിട്ടിയതെന്ന് മനസിലായതെന്നും ആൻസൻ പോൾ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close