Cover StoryHealthLife

കുർബാന അപ്പവും വീഞ്ഞും നാവിൽ നൽകുന്നത് അനാരോഗ്യമെന്ന് ഡോക്ടർമാർ

ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയുടെ ഭാഗമായി അപ്പവും വീഞ്ഞും വിശ്വാസികൾക്ക് നാവിൽ നൽകുന്നത് അനാരോഗ്യകരമാണെന്ന് ഡോക്ടർമാർ.ഇതവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്ലാസ്റ്റിക് സർജൻ ഡോ.പിഎ തോമസ് ആരോഗ്യ സെക്രട്ടറിക്ക് കത്ത് നൽകി.

നിപ,ഹെപ്പറ്റൈറ്റിസ് തുടങ്ങി ഉമിനീരിലൂടെ പകരുന്ന രോഗങ്ങൾ മനുഷ്യന് വെല്ലുവിളിയാവുന്ന കാലത്ത് അപ്പവും വീഞ്ഞും നാക്കിൽ നൽകുന്നത് രോഗങ്ങൾ പടരുന്നതിന് കാരണമാവും.ആയതിനാൽ പ്രശ്നത്തിൽ സർക്കാർ ഇടപെടണം എന്നതാണ് ആവശ്യം.

‘കുർബാനയിൽ ചെറിയ അപ്പം പട്ടക്കാരൻ കൈകൊണ്ട് സ്വീകർത്താവിന്റെ വായിൽ വെച്ചുകൊടുക്കുമ്പോൾ പട്ടക്കാരന്റെ കൈവിരലുകളിൽ സ്വീകർത്താവിന്റെ ഉമിനീർ പുരളാറുണ്ട്. വീഞ്ഞ് ഒരേ സ്പൂണിൽ എല്ലാവരുടെയും വായിൽ പകരുമ്പോൾ പല സ്വീകർത്താക്കളുടെയും നാക്കിലും പല്ലിലും സ്പർശിക്കുകയും സ്പൂണിൽ ഉമിനീര് പുരളുകയും ചെയ്യും. ഇത് വളരെ അനാരോഗ്യകരമാണ്. ഈ അപകടകരമായ രീതി ഇന്നും പല ക്രിസ്ത്യൻ പള്ളികളിലും ഞായറാഴ്ച ദിവസങ്ങളിൽ തുടരുന്നുണ്ട്. കേരളത്തിലെ പല പരിഷ്‌കൃതസഭകളും ചെയ്യുന്നതുപോലെ അപ്പം സ്വീകർത്താവിന്റെ കൈകളിലും വീഞ്ഞ് ചെറുകപ്പുകളിലും നൽകിയാൽ പ്രശ്നം പരിഹരിക്കാം’ -കത്തിൽ പറയുന്നു.ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും നേരത്തേ ഈ ആവശ്യവുമായി സഭാ നേതൃത്വങ്ങൾക്ക് കത്തുനൽകിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close