Cover StorySportsTrending

ചരിത്രം കുറിച്ച് ക്രൊയേഷ്യ,സെമിയിൽ ഇംഗ്ലണ്ട് വീണു

ഇംഗ്ളണ്ടിനെ സെമിയിൽ വീ‍ഴ്ത്തf ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോക കപ്പ് ഫുട്ബോൾ ഫേനലിൽ കടന്നു.എക്സ്ട്രാ ടൈമിൽ സൂപ്പർതാരം മരിയോ മാൻസൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയsഷ്യയുടെ മിന്നും വിജയം.ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തകർത്തത്.

ആദ്യപകുതിയുടെ അഞ്ചാം മിനുട്ടിൽ തന്നെ ഇംഗ്ലണ്ട് മുന്നിൽ എത്തിയിരുന്നു.കീറൻ ട്രിപ്പിയറാണ് കളി തുടങ്ങി ആഞ്ചാം മിനുട്ടിൽ ഗോളടിച്ചത്.രണ്ടാം പകുതിയിൽ,അതായത് കളിയുടെ അറുപത്തിയെട്ടാം മിനുട്ടിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി.മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.109ആം മിനുട്ടിലാണ് ക്രൊയേഷ്യയുടെ പുതുയുഗപ്പിറവി.മരിയോ മാൻസൂക്കിച്ച് ക്രൊയേഷ്യയെ ചരിത്രത്തിലേക്ക് നയിച്ചു.ജൂലൈ 15ന് ഇതേ വേദിയിൽ ഈ ടൂർണമെന്‍റിന്‍റെ കറുത്ത കുതിരകൾ ഫ്രാൻസിനെ ഫൈനലിൽ നേരിടും.

ശനിയാ‍ഴ്ച ലൂസേ‍ഴ്സ് ഫൈനലിൽ ഇംഗ്ലണ്ട് ബെൽജിയത്തെ നേരിടും.ഗ്രൂപ്പു ഘട്ടത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ബെൽജിയത്തിനായിരുന്നു ജയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close