Cover StoryLifeMovies

അമ്മയിൽ ഏകപക്ഷീയ തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് എകെ ബാലനോട് മോഹൻലാൽ

താരസംഘടന അമ്മയുടെ പ്രസിഡണ്ട് മോഹൻലാൽ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തി.മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാ‍ഴ്ച.

നടി ആക്രമിക്കപ്പെട്ട കേസും ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമൊക്കെ കൂടിക്കാ‍ഴ്ചയിൽ ചർച്ചയായതായി സൂചന.ഏകപക്ഷീയമായ തീരുമാനങ്ങൾ അമ്മയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മോഹൻലാൽ ഉറപ്പു നൽകിയെന്ന് കൂടിക്കാ‍ഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട എകെ ബാലൻ അറിയിച്ചു.അമ്മയിലെ വിവാദങ്ങൾ സംഘടനക്കുളളിലെ പ്രശ്നമാണ്.അതിൽ സർക്കാർ ഇടപെടില്ലെന്ന് മന്ത്രി പറഞ്ഞു.

മോഹൻലാൽ അടുത്ത ദിവസം തന്നെ വിദേശത്ത് പോകുകയാണെന്നും തിരിച്ചെത്തിയതിനു ശേഷം സംഘടനയിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരത്തിന് ശ്രമിക്കുമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close