Cover StoryKeralaNews

വൈദികർ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്ന് ഹൈക്കോടതി

ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഓർത്തഡോൿസ്‌ വൈദികർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വൈദികർ പെരുമാറിയത് വേട്ടമൃഗങ്ങളെ പോലെയെന്ന് കോടതി നിരീക്ഷിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ വിമർശനം.

വൈദികർ പദവി ദുരുപയോഗം ചെയ്ത് യുവതിയെ കീഴ്‌പ്പെടുത്തി. മജിസ്‌ട്രേറ്റിന്റെയും പോലീസിന്റെയും മുമ്പിൽ യുവതി നൽകിയ മൊഴി അവിശ്വസിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

കീഴടങ്ങാൻ പ്രത്യേക സമയം അനുവദിക്കണമെന്നും കീഴടങ്ങിയാൽ അന്ന് തന്നെ ജാമ്യഹർജി പരിഗണിക്കണമെന്നുമുള്ള വൈദികരുടെ ആവശ്യവും കോടതി തള്ളി. വൈദികർക്ക് ബന്ധപ്പെട്ട കോടതിയിൽ കീഴടങ്ങാം. അവരുടെ ജാമ്യാപേക്ഷ മെറിറ്റിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close