Cover StoryFrom the EditorNationalNews

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഗിന്നസ് റെക്കോർഡ് നൽകാൻ ഗോവ കോൺഗ്രസിന്റെ നാമനിർദേശം

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഗോവ കോൺഗ്രസ്‌ ഘടകം ഗിന്നസ് വേൾഡ് റെക്കോർഡ്സിന് കത്തയച്ചു. ഏറ്റവും കൂടുതൽ തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചുവെന്ന റെക്കോർഡ് മോഡിക്ക് നൽകണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം.

“പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേര് റെക്കോർഡിലേക്ക് ചേർക്കാൻ നാമനിർദേശം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. ഇന്ത്യയുടെ സമ്പത്ത് ഉപയോഗിച്ച് അദ്ദേഹം 4 കൊല്ലം കൊണ്ട് 41 ട്രിപ്പുകളിലായി 52 രാജ്യങ്ങൾ സന്ദർശിച്ചു. ഇതിനായി അദ്ദേഹം 355 കോടി ചിലവഴിച്ചു കഴിഞ്ഞു. “കത്തിലെ ഉള്ളടക്കം ഗോവ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സങ്കൽപ്  അമോങ്കർ വായിച്ചു.

“മോഡി ഇന്ത്യക്ക് മാതൃകയാണ്. ഇതിനു മുമ്പുള്ള ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ഇത്രയും വിദേശ യാത്രകൾ നടത്തിയിട്ടില്ല. “അമോങ്കർ പരിഹസിച്ചു .അതേസമയം ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഏറ്റവും താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close