Cover StoryFrom the EditorNationalNews

അവിഹിതബന്ധത്തിൽ പുരുഷനുള്ള ശിക്ഷ സ്ത്രീക്കും നൽകരുതെന്ന് കേന്ദ്രം

അവിഹിതബന്ധത്തിന്റെ ഉത്തരവാദിത്തം പുരുഷനും സ്ത്രീക്കും ഒരുപോലെ ആക്കണമെന്ന തരത്തിൽ നിയമം മാറ്റണമെന്ന ആവശ്യം നിരാകരിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 497 പ്രകാരം അവിഹിത ബന്ധത്തിന്റെ കുറ്റം പുരുഷന് മാത്രമാണ്. വിവാഹബന്ധത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കാനാണ് ഈ വകുപ്പെന്നും അതിൽ വെള്ളം ചേർത്താൽ വിവാഹ ബന്ധത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് തിരിച്ചടിയുണ്ടാവുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

അന്യന്റെ ഭാര്യയുമായുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട കുറ്റം പുരുഷനിൽ മാത്രം വന്നുചേരുന്ന 157 വർഷം പഴക്കമുള്ള ഐ പി സി സെക്ഷൻ പരിശോധിക്കാമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഡിസംബറിൽ സമ്മതിച്ചിരുന്നു. മലയാളി ജോസഫ് ഷൈൻ ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.

അവിഹിതബന്ധത്തിൽ സ്ത്രീ എത്ര മുൻകൈ എടുത്താലും ഐ പി സി സെക്ഷൻ 497 പ്രകാരം പുരുഷൻ മാത്രം കുറ്റക്കാരൻ ആകുന്നതിന് ഭരണഘടനാ സാധുതയുണ്ടോ എന്നാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.കേസ്‌ തെളിഞ്ഞാൽ പുരുഷന് അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷ. ഇത്തരം കേസുകളിൽ സ്ത്രീയെ ഇരയായാണ് കണക്കാക്കുന്നത് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close