Cover StoryNationalNews

ഉഭയസമ്മത പ്രകാരമുള്ള സ്വർഗ്ഗരതി കുറ്റകരമല്ലെന്ന് സുപ്രീം കോടതി

ഉഭയസമ്മതപ്രകാരമുള്ള സ്വവർഗലൈംഗികത ക്രിമിനൽ കുറ്റം അല്ലെന്നു സുപ്രീം കോടതി. ഐ പി സി സെക്ഷൻ 377ന്റെ നിയമസാധുത സംബന്ധിച്ച കേസിന്റെ വാദം തുടരവെയാണ് കോടതിയുടെ നിർണായക പരാമർശം.

കേസിൽ സുപ്രീം കോടതിക്ക് യുക്തമായ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സർക്കാരിന് വേണ്ടി അറ്റോർണി ജനറലിനു പകരം അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കോടതിയിൽ ഹാജരായത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രത്യേക നിർവചനം വേണമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണ ഘടനാ ബഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. സ്വവർഗരതി ക്രിമിനൽ കുറ്റം ആക്കുന്ന സെക്ഷൻ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നർത്തകൻ നവതേജ് സിംഗ് ജോഹർ ആണ് കോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close