Cover StoryFrom the EditorNationalNews

ആന്ധ്രയിൽ ഉമ്മൻചാണ്ടിയുടെ വജ്രായുധം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ ആന്ധ്രക്ക് പ്രത്യേക പദവിയെന്നു വാഗ്‌ദാനം

ആന്ധ്രയിൽ കോൺഗ്രസിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടെ വജ്രായുധം. രാഹുൽ ഗാന്ധി പ്രാധാനമന്ത്രിയായാൽ ആന്ധ്രപ്രദേശിന്‌ പ്രത്യേക പദവി ഉമ്മൻചാണ്ടി വാഗ്‌ദാനം ചെയ്തു. ഇക്കാര്യം ആന്ധ്രയിലെ ഓരോ കുടുംബത്തിലുമെത്തിക്കാൻ തയ്യാറാവണമെന്ന് ഉമ്മൻചാണ്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

ബിജെപി, ടിഡിപി, വൈ എസ് ആർ സി പി എന്നീ പാർട്ടികൾ ആന്ധ്രയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. എന്നാൽ കോൺഗ്രസ്‌ വാക്ക് പാലിക്കുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

“ചന്ദ്രബാബു നായിഡു പരാജയം മറച്ചു വെക്കാൻ പാട് പെടുകയാണ്. എൻ ഡി എയുടെ കൂടെ നിന്ന് ആന്ധ്രക്ക് വേണ്ടി എന്തെങ്കിലും നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേന്ദ്ര ഭരണത്തിൽ സഖ്യകക്ഷി ആയിരിക്കെ പദ്ധതികൾ നേടിയെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ ആരാണ് തടഞ്ഞത്? “ഉമ്മൻ‌ചാണ്ടി ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close