Cover StoryFrom the EditorNationalNews

ഒരേസമയം തെരെഞ്ഞെടുപ്പിനെതിരെ കോൺഗ്രസ്‌, അത് ജനാധിപത്യവിരുദ്ധം

ലോകസഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ആശയത്തെ എതിർത്ത് കോൺഗ്രസ്‌. ഒരേ സമയം തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ ആയ ആശയങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ്‌ വ്യക്തമാക്കി.

അതേസമയം ചർച്ചകളുടെ അവസാന ദിനം ലോ കമ്മീഷനെ കണ്ട ബിജു ജനതാദളും വൈ എസ് ആർ കോൺഗ്രസും ഒരേ സമയം തെരഞ്ഞെടുപ്പിനെ അനുകൂലിച്ചു. ലോ കമ്മീഷൻ ചർച്ചകളിൽ നിന്ന് വിട്ടു നിന്നെങ്കിലും വാർത്താസമ്മേളനത്തിൽ കോൺഗ്രസ്‌ മുതിർന്ന വക്താവ് അഭിഷേക് മനു സിംഘ്‌വി നിലപാട് വ്യക്തമാക്കി, “അത് ഭരണഘടനക്ക് എതിരാണ്. ജനാധിപത്യത്തിന്റെ കടക്കൽ കത്തിവെക്കൽ ആണ്. ”

ഒരു രാഷ്ട്രം, ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം പ്രാധാനമന്ത്രി നരേന്ദ്രമോഡി മുന്നോട്ടു വച്ചതിനു പിന്നാലെയാണ് ലോ കമ്മീഷൻ ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയത്. ഒരേ സമയം തെരെഞ്ഞെടുപ്പ് നടത്തിയാൽ ചെലവ് കുറക്കാമെന്നാണ് ന്യായം.

“തെരഞ്ഞെടുപ്പുകൾ നടത്താനുള്ള ചെലവ് 4500 കോടിയാണെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. മോഡി സർക്കാർ തങ്ങളുടെ പരസ്യത്തിനായി ചെലവഴിച്ചത് 4600 കോടി രൂപയാണ്. “സിംഘ്‌വി ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close