Cover StoryLifeSpecial

ജി എൻ പി സി നിരോധിക്കില്ലെന്നു ഫേസ്ബുക്ക്, അഡ്മിനെ അറസ്റ്റ് ചെയ്യാൻ പോലീസ്

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും നിരോധിക്കാൻ ആകില്ലെന്ന് ഫേസ്ബുക്ക്. കൂട്ടായ്മയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കത്ത് നൽകിയെങ്കിലും 18 ലക്ഷം അംഗങ്ങൾ ഉള്ള പേജ് ഒരു പരാതിയുടെ പേരിൽ നിരോധിക്കാൻ ആകില്ല എന്ന നിലപാട് ആണ് ഫേസ്ബുക്ക് കൈക്കൊണ്ടത്.

അതേസമയം, കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ പ്രധാന അഡ്മിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. കൂട്ടായ്മക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് പോലീസ് പേജ് അടച്ചു പൂട്ടാൻ ഫേസ്ബുക്കിന് കത്തയച്ചത്.

പ്രധാന പ്രതി നേമം സ്വദേശി അജിത്കുമാറിനെയാണ് ഇപ്പോൾ പ്രതി ചേർത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന അജിത്കുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം കൂട്ടായ്മക്കെതിരായുള്ള പോലീസ് നീക്കത്തിനെതിരെ പേജിൽ സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ജി എൻ പി സിക്കെതിരായ നടപടി നിലനിൽക്കില്ലെന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close