Cover StoryTechnologyTrending

തായ്ഗുഹയിലെ രക്ഷാപ്രവർത്തനം :ഒരു ഇന്ത്യൻ കമ്പനി സഹകരിച്ചതിങ്ങനെ

തായ്ഗുഹയിലെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ കമ്പനിയുടെ സഹായവും.പൂനെ ആസ്ഥാനമായുളള കിർലോസ്കർ ബ്രദേ‍ഴ്സ് ലിമിറ്റഡ് ആണ് തായ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകിയത്.ഇന്ത്യയിൽ നിന്നും തായ്വാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമുളള കമ്പനിയുടെ സാങ്കേതിക വിദഗ്ധർ തായ് ഗുഹാമുഖത്ത് രക്ഷാപ്രവർത്തകരുടെ കൂടെയുണ്ടായിരുന്നു.

ഇന്ത്യൻ എംബസി തായ് സർക്കാരിനോട് കെബിഎല്ലിനെ കുറിച്ച് പറഞ്ഞിരുന്നു.ഇതേതുടർന്നാണ് തായ് സർക്കാർ കമ്പനിയ.ുടെ സഹായം തേടിയത്.”ഗുഹയിലെ വെളളം ഒ‍ഴുക്കിക്കളയുന്ന പമ്പുകളും മറ്റും ഇൻസ്റ്റാൾ ചെയ്യുന്നതും പമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കലും കെബിഎല്ലിന്‍റെ ചുമതലയായിരുന്നു.”കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

തായ് ഗുഹയിൽ കുടുങ്ങിയ 12 ഫുട്ബോൾ ടീമംഗങ്ങളായ കുട്ടികളേയും കോച്ചിനേയും ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് രക്ഷപ്പെടുത്തിയത്.ലോകചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close