Cover StoryNewsWorld

ചരിത്രം, തായ് ഗുഹയിൽ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചു

തായ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും കൊച്ചിനേയും രക്ഷിച്ചു. നാല് ദിവസത്തെ പ്രത്യക്ഷ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും മോചിപ്പിച്ചത്‌. ജൂൺ 23നാണ് കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയത്.

11നും 16നും ഇടയിൽ പ്രായം ഉള്ളവരാണ് കുട്ടികൾ. ഇരുപത്തിയഞ്ചുകാരൻ ആണ് പരിശീലകൻ. ഇവർ ഗുഹയിൽ കയറുമ്പോൾ വെള്ളം ഉണ്ടായിരുന്നില്ല. ഗുഹക്കകത്തു കയറിയപ്പോൾ പേമാരി പെയ്ത് ഗുഹയിൽ വെള്ളം നിറയുകയായിരുന്നു. ചുണ്ണാമ്പുക്കല്ലു നിറഞ്ഞ ഗുഹയുടെ നാല് കിലോമീറ്റർ അകത്തായി കുട്ടികൾ.കുട്ടികളുടെ ഷൂവും സൈക്കിളുമെല്ലാം ഗുഹാമുഖത്തു കണ്ടതിനെ തുടർന്നാണ് കുട്ടികൾ ഗുഹയിൽ കുടുങ്ങിയെന്നു മനസിലാക്കിയത്.

ആയിരത്തി അഞ്ഞൂറോളം സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം,സന്നദ്ധ പ്രവർത്തകർ എന്നിവർ രണ്ടാഴ്ചയോളം ശ്രമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close