Cover StoryHealthLife

പതിനഞ്ച് വർഷത്തിനുളളിൽ ഇന്ത്യയിൽ ഹൃദ്രോഗം 34 ശതമാനം വർധിച്ചു

അമേരിക്കയിൽ ഹൃദ്രോഗം 15 വർഷത്തിനുളളിൽ 41 ശതമാനം ആണ് കുറഞ്ഞത്.അതേസമയം ഇന്ത്യയിൽ ഇത് 34 ശതമാനം ആണ് വർധിച്ചത്.1990ൽ ഒരു ലക്ഷം പേരിൽ വർഷത്തിൽ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം 115.7 ആയിരുന്നെങ്കിൽ 2006ലെ കണക്കു പ്രകാരം ഇത് 209.1 ആണ്.അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടേതാണ് പഠനം.

ജീവിതശൈലി രോഗങ്ങളെ നിയന്ത്രിച്ചാണ് അമേരിക്ക ഇക്കാര്യത്തിൽ നേട്ടമുണ്ടാക്കിയതെങ്കിൽ ഇന്ത്യയിൽ ജീവിത ശൈലീ രോഗങ്ങൾ കൂടുകയാണ്.ദേശീയ-സംസ്ഥാന-പ്രാദേശിക ആരോഗ്യപ്രവർത്തനങ്ങളെ ഏകോപിച്ച് മികച്ച നിലവാരത്തിലാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ മുന്നേറാനാവൂ എന്നാണ് പഠനം വ്യക്തമാക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close