Breaking NewsNEWS

കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍ തുടരുന്നു; 4 ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപ്പിയാനില്‍ രണ്ടിടങ്ങളില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ദ്രാച് മേഖലയിലാണ് ജയ്‌ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടുന്നത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ ഏറ്റുമുട്ടല്‍ ഇതുവരെ അവസാനിച്ചിട്ടില്ല. മൂളു മേഖലയിലെ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ ഭീകരനെ വധിച്ചത്. ഇവിടെ ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ ഹനാന്‍ ബിന്‍ യഖൂബും ജംഷദുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമയില്‍ ഈ മാസം രണ്ടിന് സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജാവദ് ധര്‍ കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 24 ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

 

 

Back to top button
error: