Cover StoryLifeMovies

കുട്ടിയമ്മയിൽ അച്ഛനും മകനും,ശ്രീനിവാസനൊപ്പം ധ്യാൻ

അരവിന്ദന്‍റെ അതിഥികളിൽ മൂത്ത മകൻ വിനീതിനൊപ്പം അഭിനയിച്ച ശ്രീനിവാസൻ രണ്ടാമത്തെ മകനൊപ്പവും സിനിമയിൽ അഭിനയിക്കുന്നു.വിഎം വിനു ചിത്രം ‘കുട്ടിയമ്മ’യിലാണ് ശ്രീനിവാസനും ഇളയ മകൻ ധ്യാനും ഒന്നിക്കുന്നത്.ഇതാദ്യമായാണ് ഇരുവരും സിനിമയിൽ ഒന്നിക്കുന്നത്.

“ഒരു പട്ടാളക്കാരന്‍റെ കഥയാണ് ചിത്രം.അദ്ദേഹത്തിന്‍റെ ജീവിതവും കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ അദ്ദേഹത്തിലുണ്ടാക്കിയ മാറ്റവുമാണ് ഇതിവൃത്തം.ഇതൊരു ഹാസ്യാത്മകമായി ചിത്രീകരിച്ച കുടുംബ ചിത്രമാണ്.വിമാനം ഫെയിം ദുർഗാകൃഷ്ണയാണ് ചിത്രത്തിലെ നായിക.”വിഎം വിനു പറയുന്നു.

ജഗതിയിലെ യോദ്ധയിലെ പ്രയോഗമാണോ പേരിനുളള പ്രaത്സാഹനം എന്ന് ചോദിച്ചതിനും വിഎം വിനു മറുപടി പറഞ്ഞു,”അല്ല,ഈ സിനിമയിൽ ശ്രിനിവാസന്‍റെ പേര് ശേഖരൻകുട്ടി എന്നാണ്.കുടുംബക്കാരും സുഹൃത്തുക്കളും ഇദ്ദേഹത്തെ വിളിക്കുന്നത് ‘കുട്ടിയമ്മ’ എന്നാണ്.”

ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യും.മനാഫാണ് തിരക്കഥാകൃത്ത്.വിഎംവിനുവിന്‍റെ മകൻ വരുൺ ആണ് ചിത്രത്തിലെ ക്യാമറാമാൻ.സുരഭീലക്ഷ്മി,പ്രേംകുമാർ,ഹരീഷ് കണാരൻ എന്നിവരും ചിത്രത്തിലുണ്ട്.പാലക്കാട് കൊല്ലങ്ങോട്ടാണ് ചിത്രീകരണം.അച്ചു രാജാമണിയാണ് സംഗീതം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close