Cover StoryNewsWorld

തായ് ഗുഹയിൽ അകപ്പെട്ട നാല് കുട്ടികളെ കൂടി രക്ഷിച്ചു, നാല് കുട്ടികളും കോച്ചും ഗുഹക്കുള്ളിൽ

തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീം അംഗങ്ങളിൽ നാല് പേരെ കൂടി രക്ഷിച്ചു. രണ്ടാം ഘട്ട രക്ഷാപ്രവർത്തനത്തിലാണ് നാല് കുട്ടികളെ കൂടി രക്ഷിച്ചത്. ഇതോടെ രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം എട്ടായി. നാല് കുട്ടികളും കോച്ചും മാത്രമാണ് ഇനി ഗുഹക്കുള്ളിൽ ഉള്ളത്.

രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ആണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ മഴ തടസമായെങ്കിലും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. ഇന്ന് തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകരുടെ ലക്ഷ്യം. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇനിയും ഇരുപത് മണിക്കൂർ വേണ്ടി വരുമെന്നാണ് വിവരം.

അതേസമയം രക്ഷപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാൻ കുട്ടികളെ പ്രത്യേക വാർഡിൽ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close