Cover StoryFrom the EditorLifeMovies

ദിലീപ് പുറത്ത് തന്നെ, വുമൺ ഇൻ സിനിമ കളക്റ്റീവുമായി ചർച്ച നടത്തും

ദിലീപ് അമ്മക്ക് പുറത്ത് തന്നെയെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ. സാങ്കേതികപരമായും നിയമപരമായും അതങ്ങനെ തന്നെയെന്നും മോഹൻലാൽ പറഞ്ഞു.

ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനിൽക്കാത്തതായിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ജനറൽ ബോഡിയിൽ അപാകത ചൂണ്ടിക്കാട്ടിയതും തിരിച്ചെടുക്കാൻ തീരുമാനിച്ചതും. ദിലീപിനെ തിരിച്ചെടുത്തത് ജനറൽ ബോഡിയുടെ മൊത്തം തീരുമാനപ്രകാരം ആയിരുന്നു. ഒരാളെങ്കിലും എതിർത്താൽ തിരുത്തുമായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ സംഘടനയിലേക്കില്ലെന്നു ദിലീപ് തന്നെ പറഞ്ഞ പശ്ചാത്തലത്തിൽ ഇനി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യം ഇല്ലെന്നും മോഹൻലാൽ പറഞ്ഞു.

ദിലീപിനെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. അമ്മ പിളർപ്പിന്റെ വക്കിൽ വരെ എത്തിയിരുന്നു.

വുമൺ ഇൻ സിനിമ കളക്റ്റീവുമായി ചർച്ചക്ക് തയ്യാറാണ്. പാർവതിക്ക് മത്സരിക്കണമെങ്കിൽ മത്സരിക്കാമായിരുന്നു. ആരും അവരെ തടയുമായിരുന്നില്ല. രാജി വച്ചവരെ തിരിച്ചെടുക്കേണ്ടത് അമ്മയുടെ ജനറൽ ബോഡിയാണെന്നും മോഹൻലാൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close