Cover StoryKeralaNews

സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി എന്ന് സൂചന

അമേരിക്കൻ പര്യടനം കഴിഞ്ഞു മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന എന്ന് സൂചന. ഈ മാസം 19ന് ആരംഭിക്കുന്ന സിപിഎം നേതൃയോഗങ്ങളിൽ ഇത് സംബന്ധിച്ച ചർച്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ട്‌.

ബന്ധു നിയമന വിവാദത്തിൽ കുടുങ്ങി രാജി വച്ച ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയേക്കും എന്നാണ് റിപ്പോർട്ട്‌. കുറ്റവിമുക്തനാക്കി തിരിച്ചെത്തിയ എ കെ ശശീന്ദ്രന് ലഭിച്ച നീതി ജയരാജനും ലഭിക്കണമെന്നാണ് ആവശ്യം.

നിലവിലെ മന്ത്രിമാരെ ആരെയെങ്കിലും മാറ്റണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് ആയിരിക്കും. സ്പീക്കർ ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിൽ കൊണ്ട് വരുന്ന കാര്യം ആലോചിക്കുന്നുണ്ട്. 19ന് സിപിഎം സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയും ഈ വിഷയങ്ങൾ ചർച്ച ചെയ്യും എന്നാണ് റിപ്പോർട്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close