Cover StoryFrom the EditorNationalNews

122ൽ 119 ഐപിഎസ് ഓഫീസർമാർ പൊലീസ് അക്കാദമി പരീക്ഷയിൽ തോറ്റു

2016ൽ നിയമനം നേടിയ ഐപിഎസ് ഓഫീസർമാരിൽ ഭൂരിഭാഗവും പൊലീസ് അക്കാദമി പരീക്ഷയിൽ തോറ്റു.ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലുളളവരാണ് കൂട്ടത്തോൽവി ഏറ്റു വാങ്ങിയത്.

ബാച്ചിൽ മൊത്തം 136 പൊലീസ് ഓഫീസർമാരുണ്ട്.ഇതിൽ 14 പേർ വിദേശരാജ്യങ്ങളിൽ നിന്നുളളവരാണ്.ഇവരും പരീക്ഷയിൽ തോറ്റു.മൂന്ന് തവണ കൊണ്ട് ഈ ഓഫീസർമാർ പരീക്ഷ എ‍ഴുതിയെടുക്കണം.ഇല്ലെങ്കിൽ സർവീസിൽ തുടരാൻ ക‍ഴിയില്ല.

എവിഡൻസ് ആക്ട്,ഇന്ത്യൻ പീനൽ കോഡ്,ക്രിമിനൽ പ്രൊസീജ്യർ കോഡ്,ഫോറൻസിക് സയൻസ്,ഫോറൻസിക് മെഡിസിൻ ആന്‍റ് ഐപിസി,ഫോറൻസിക്സ് ആന്‍റ് ഇൻവെസ്റ്റിഗേഷൻ,ആയുധ പരിശീലനം,നീന്തൽ,കുതിര സവാരി,ഫീൽഡ് ക്രാഫ്റ്റ് ആന്‍റ് ഡ്രിൽ എന്നിവയിലായിരുന്നു പരീക്ഷ.ഇത്രയധികം പേർ പൊലീസ് അക്കാദമി പരീക്ഷയിൽ തോൽക്കുന്നത് ഇതാദ്യമായാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close