BusinessCover StoryNews

ബിറ്റ്കോയ്‌നിനു പിന്നാലെ പായുന്നത് ഇനി നിർത്താം, ഇന്ന് മുതൽ ബിറ്റ്കോയ്‌നിനെ ബാങ്കിൽ മാറാനാകില്ല

ബിറ്റ്കോയിനുമായുള്ള ഏതൊരു ബന്ധവും അവസാനിപ്പിക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകിയ സമയപരിധി ഇന്നവസാനിക്കും. ഇന്ന് വരെ ബിറ്റ്‌കോയിൻ കൈമാറ്റത്തിന് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ ബാങ്കുകൾക്ക് അധികാരം ഉണ്ടായിരുന്നു. എന്നാൽ ഇന്നോടെ ആ അധികാരം അവസാനിക്കും. അതായത് ബിറ്റ്‌കോയിനെ ബാങ്ക് അക്കൗണ്ടിൽ പണമാക്കി മാറ്റാൻ ആകില്ല എന്നർത്ഥം.

ഇനി ബിറ്റ്‌കോയിൻ ഇടപാടിന് കരിഞ്ചന്തയെ തന്നെ ആശ്രയിക്കേണ്ടി വരും. ക്രിപ്റ്റോ കറൻസി കമ്പനികൾക്ക് ഇനി ബാങ്കിൽ നിന്ന് ലോണും ലഭിക്കില്ല. ബിറ്റ്കോയിനുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് അക്കൗണ്ടും നിലനിൽക്കില്ല. നിലവിൽ ബിറ്റ്‌കോയിൻ ഇടപാട് നടത്തുന്നവരേക്കാൾ പുതുക്കക്കാരെയാണ് റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം ബാധിക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close