Cover StoryLifeSpecial

അർജന്‍റീനയുടെ തോൽവിക്ക് കാരണം ഇതാണ്,ഐഎം വിജയന്‍റെ വിലയിരുത്തൽ

തന്‍റെ ഇഷ്ട ടീമയ അർജന്‍റീനയുടെ ലോകകപ്പ് ഫുട്ബാൾ പ്രീക്വാർട്ടർ തോൽവിയെ കുറിച്ച് മുൻ ഇന്ത്യൻ ഇന്‍റർനാഷണൽ ഐഎം വിജയൻ വിലയിരുത്തുന്നു.

‘4-3 എന്നത് ഭയങ്കര സ്‌കോര്‍ ആയിപ്പോയി. ഇത്രയും പ്രതീക്ഷിച്ചില്ല. ലീഡ് കിട്ടിയപ്പോഴാണ് അര്‍ജന്റീന മോശമായി കളിച്ചത്. അല്ലെങ്കില്‍ ആ സമനില ഗോളൊന്നും ഒരിക്കലും മേടിക്കാന്‍ പാടില്ലാത്തതാണ്. ഡിഫന്‍ഡര്‍ തന്റെ ബൂട്ടിലേക്ക് വന്ന ക്രോസ് കറക്ടായി ക്ലിയര്‍ ചെയ്യുന്നതിന് പകരം ഹീല്‍ കൊണ്ട് തട്ടാന്‍ നോക്കിയതാണ് ഭയങ്കര പ്രശ്നമായത്. യുവതാരം കൈലിയന്‍ എംബാപ്പെയുടെ വേഗത്തിന് മുന്നിലാണ് അര്‍ജന്റീന തോറ്റത്. വിജയന്‍ വ്യക്തമാക്കി.

്അര്‍ജന്റീനയ്ക്കെതിരെ മൂന്നിനെതിരേ നാലു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ ജയം. ഗ്രീസ്മാന്റെ പെനാല്‍റ്റി ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഡി മരിയയിലൂടെ അര്‍ജന്റീന തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ മെര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചു. പിന്നീട് പവാര്‍ഡിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. ഇരട്ടഗോളോടെ എംബാപ്പെയാണ് ഫ്രാന്‍സിന്റെ ജയം ഉറപ്പിച്ചത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ അഗ്യുറോ ഒരു ഗോള്‍ മടക്കിയെങ്കിലും ഫലമുണ്ടായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close