Cover StoryNationalNews

ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു ഭിന്നത രൂക്ഷം ; സഖ്യകക്ഷികളായ തങ്ങളെ വേണ്ടെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ബി ജെ പിക്ക് തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു

പാറ്റ്‌ന: ബീഹാറില്‍ ബി.ജെ.പി-ജെ.ഡി.യു ഭിന്നത രൂക്ഷം .ബീഹാറില്‍ ബി.ജെ.പിക്ക് സഖ്യകക്ഷികളായ തങ്ങളെ വേണ്ടെങ്കില്‍  ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും തനിച്ച് മത്സരിക്കാമെന്ന് ജെ.ഡി.യു വക്താവ് സജ്ഞയ് സിങ് പറഞ്ഞു.

വാര്‍ത്തകളില്‍ ഇടംപിടിക്കാൻ പ്രസ്താവനകള്‍ നടത്തുന്ന ബി.ജെ.പി നേതാക്കള്‍ സ്വയം നിയന്ത്രിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014അല്ല 2019 എന്നും അദ്ദേഹം ബി ജെ പി യെ ഒാർമ്മിപ്പിച്ചു. നിതീഷ് കുമാർ  ഇല്ലാതെ ബീഹാറിൽ വിജയിക്കാനാവില്ലെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം.  സഖ്യം വേണ്ട എന്നുണ്ടെങ്കില്‍ ബീഹാറിലെ 40 സീറ്റുകളിലും ബി.ജെ.പിക്ക് തനിച്ച് മത്സരിക്കാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും- സഞ്ജയ് സിങ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close