Cover StoryFrom the EditorLifeSpecial

മറ്റൊരാളുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നത് ജനത്തിന് ഇഷ്ടമാണ്,ബിഗ് ബോസിനെ കുറിച്ച് മോഹൻലാൽ

ബിഗ് ബോസ് ഷൂട്ട് അനുഭവം ?

ഞാൻ ഈ ഷോയിൽ പുതുക്കക്കാരനാണ്.നന്നായി അവതരിപ്പിക്കുക എന്നതാണ് എന്‍റെ ദൗത്യം.മറ്റ് ഭാഷാഷോകളിലെ ഫോർമാറ്റ് തന്നെയാണ് മലയാളത്തിലും.16 പേർ ഒരു വീട്ടിൽ.60 ക്യാമറകൾ അവരെ ഇരുപത്തിനാല് മണിക്കൂറും 100 ദിവസം നിരീക്ഷിക്കും.ഓരോ ആ‍ഴ്ചയിലും ഓരോരുത്തർ ആ വീടിന്‍റെ പടിയിറങ്ങും.അവസാന മൂന്ന് പേരിൽ നിന്ന് ഒരാളെ വിജയിയായി തെരഞ്ഞെടുക്കും.

ചാനൽ റേറ്റിംഗിനെ കുറിച്ചും ബജറ്റിനെ കുറിച്ചും ഞാൻ ചിന്തിക്കുന്നില്ല.എനിക്കറിയാവുന്ന രീതിയിൽ പരിപാടി അവതരിപ്പിക്കാനാണ് എന്‍റെ ശ്രമം.മലയാളി പ്രേക്ഷകരെ കുറിച്ച് എന്‍റെ ജീവിതാനുഭവങ്ങളിലൂടെ എനിക്കറിയാം.ഈ ഷോക്കുളളിൽ നിന്ന് തന്നെ എന്‍റേതായ കൈയ്യൊപ്പ് പതിപ്പിക്കലാണ് എന്‍റെ ലക്ഷ്യം.

ഈ ഷോ മറ്റു ഭാഷകളിൽ അവതരിപ്പിക്കുന്നവർ പരിപാടിയിൽ അവരുടേതായ തലത്തിൽ ഇടപെടുന്നവരാണ്

ബിഗ് ബോസിന്‍റെ ഏതാനും എപ്പിസോഡുകൾ മാത്രമാണ് ഞാൻ കണ്ടിട്ടുളളത്.കമൽ ഹാസനും സൽമാൻ ഖാനും എങ്ങിനെ അവതരിപ്പിക്കുന്നുവെന്ന് എനിക്കറിയില്ല.ഞാൻ ഗൗരവമുളള ഇടപെടലല്ല നടത്തുക.എന്‍റേതായ സൗഹാർദപരമായ രീതിയിലാണ് ഞാൻ ഇടപെടുക.

16 പേർ പൂർണ നിരീക്ഷണത്തിൽ ജീവിക്കുക,അതൊരു തരം ഒളിഞ്ഞു നോക്കലല്ലെ

ജനത്തിന് അത് ഇഷ്ടമാണ്.മറ്റുളളവരുടെ രഹസ്യങ്ങളറിയാൻ ജനത്തിന് ഒരു കൗതുകമുണ്ട്.എല്ലാ പ്രവർത്തികളും ക്യാമറയിൽ പകർത്തുമെന്ന് പരിപാടിയിൽ പങ്കെടുക്കുന്നവരെ അറിയിച്ചിട്ടുണ്ട്.അത് ടെലകാസ്റ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.ആരുടേയും സ്വകാര്യതയിൽ ഞങ്ങൾ നു‍ഴഞ്ഞു കയറുന്നില്ല.

16 പേരും 16 വ്യക്തിത്വങ്ങളാണ്.ഞങ്ങളെ സഹായിക്കാൻ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളുമുണ്ട്.അവരുടെ ജീവിതം പകർത്തുന്ന ഷോയാണ്.അതിന്‍റെ ഗൗരവം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വിനോദ മേഖലയിൽ ടെലിവിഷന്‍റെ പ്രാധാന്യത്തെ കുറിച്ച് എന്താണ് പറയാനുളളത്

ടെലിവിഷൻ എല്ലാ കുടുംബങ്ങളിലും എത്തുന്നുണ്ട്.സിനിമ സിനിമാ പ്രേമികളുടേത് മാത്രമാണ്.വിനോദ മേഖലയിൽ പ്രേക്ഷകന് ധാരാളം സാധ്യതകളുണ്ട്.ഞാനിത് വെല്ലുവിളിയായി തന്നെയാണ് എടുക്കുന്നത്.മറ്റു ഭാഷകളിൽ സ്റ്റാറുകൾ ചെയ്യുന്നു എന്നത് കൊണ്ടല്ല ഞാൻ ഈ ഷോ ചെയ്യുന്നത്.16 പേരുമായി ആശയവിനിമയം നടത്തുക എന്നത് തന്നെ വെല്ലുവിളിയാണ്.സിനിമയിലായാലും ടെലിവിഷനിലായാലും വെല്ലുവിളികൾ ഏറ്റെടുക്കാനാണ് എനിക്കിഷ്ടം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close